തളിപ്പറമ്പ്: പട്ടണത്തിലെ അനധികൃത പാർക്കിംഗും കച്ചവടവും മൂലം വ്യാപാരികൾക്കും തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പൊലീസ് നടപടിയെടുക്കും.


ഉത്സവസീസണുകളിൽ പോലും പട്ടണത്തിൽ കാൽനട യാത്ര അസാധ്യമായിരിക്കുകയാണ്. ഇതോടെ ജനങ്ങളും ഉപഭോക്താക്കളും പട്ടണത്തിലെത്തുന്നതിൽ നിന്ന് പിന്മാറുന്നതായും വ്യാപാരികൾ ആരോപിച്ചു.
വിഷയം ശ്രദ്ധയിൽപ്പെടുത്തുന്നതിനായി തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ പ്രതിനിധികൾ - പ്രസിഡണ്ട് കെ. എസ്. റിയാസ്, ജനറൽ സെക്രട്ടറി വി. താജുദ്ദീൻ, ട്രഷറർ ടി. ജയരാജ് എന്നിവർ – തളിപ്പറമ്പ് സബ് ഇൻസ്പെക്‌ടർ ദിനേശനുമായി പോലീസ് സ്റ്റേഷനിൽ ചർച്ച നടത്തി.
റോഡുകളുടെ വശങ്ങളിൽ മണിക്കൂറുകളോളം അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അനധികൃത കച്ചവടം നടത്തുന്ന സംഘങ്ങൾക്ക് പട്ടണത്തിൽ ഇടം അനുവദിക്കില്ലെന്നും പൊലീസ് ഉറപ്പ് നൽകി.
Police take action against illegal parking and trading in Taliparamba